പാവക്കൂത്ത്

ഉത്തരേന്ത്യൻ ശൈലിയിൽ വേഷം ധരിച്ചുനിൽക്കുന്ന വധൂവരൻമാർ ഒരു രാജകുമാരനേയും രാജകുമാരിയേയും ഓർമ്മിപ്പിച്ചു. വലിയ വീട് ഒരു കൊട്ടാരം പോലെ അലങ്കരിച്ചിരിക്കുന്നു.എല്ലാം ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനെയാണ് ഏൽപ്പിച്ചിട്ടുള്ളത്.

"ഇയാൾക്കെന്താ ഭ്രാന്തുണ്ടോ... സ്വന്തം മകന്റേയും വധുവിന്റേയും ഡമ്മികളെ വെച്ച് പാർട്ടി നടത്താൻ..."

ചോദ്യം ചേതനയെ ചൊടിപ്പിക്കുമെന്ന് ഉറപ്പായിരുന്നു. അതിനുവേണ്ടി തന്നെയാണ് ചോദിച്ചതും. അവളുടെ പുരികങ്ങൾ വില്ലുകുലച്ചു.

"വൈ നോട്ട്... അതിൽ എന്താണ് തെറ്റ്. വെഡ്ഢിംഗ് സ്‌റ്റേറ്റ്‌സിൽ വെച്ചുതന്നെ നടത്തണമെന്ന് പെൺകുട്ടിയുടെ പാരന്റ്‌സ് വാശിപിടിച്ചാൽ പിന്നെ എന്തുചെയ്യും?. വെഡ്ഢിംഗിൽ പങ്കെടുക്കുവാൻ  കഴിയാത്ത റിലേറ്റീവ്‌സിനും ഫ്രണ്ട്‌സിനുമായി വർമ്മ സാർ ഇവിടെയൊരു പാർട്ടി നടത്തുന്നു.  അത്രയല്ലേയുള്ളൂ.?

"ഓകെ.. യെറ്റ്... ദെ കുഡ് ഹാവ് അവോയ്ഡഡ് ദി ഡമ്മീസ്. അത് വേണ്ടായിരുന്നു."

"നിങ്ങളെപോലുള്ള കൺസർവേറ്റീവ്‌സിനോട് പറഞ്ഞിട്ടു കാര്യമില്ല. ഡെക്കറേഷനുകളിൽ ബ്രൈഡിന്റേയും ഗ്രൂമിന്റേയും ഫോട്ടോകളും പോസ്റ്ററുകളും കട്ടൗട്ടുകളും ആകാമെങ്കിൽ എന്തുകൊണ്ട് ഡമ്മികളും കൂടി ആയിക്കൂടാ.? അത്രയല്ലേയുള്ളൂ. പാരന്റ്‌സിന്റെ ഇഷ്ടങ്ങൾക്ക് വിലകാണാത്ത മക്കളോട് ഇതിലും നൈസായിട്ടുള്ള ഒരു റിവെഞ്ച്.. വേറെവിടെ കിട്ടും. ദേ വർമ്മ സാർ വരുന്നുണ്ട്. മിണ്ടാതിരിക്കൂ."

"വരൂ കിഷോർ... ഹലോ ചേതനാ.... വരൂ... വരൂ.. എഞ്ചോയ്. "

കൈ പിടിച്ച് കുലുക്കി അകത്തേയ്ക്ക് പ്രവേശിക്കുമ്പോൾ ശബ്ദം താഴ്ത്തി ചോദിച്ചു.

"സാർ... എങ്ങിനെ സാധിച്ചു ... ഈ ഡമ്മികളെ...?"

"ഹ..ഹ.. കിഷോർ ഭായ്... അവർ ഒറിജിനൽ മനുഷ്യർതന്നെയാണ്. വധൂവരൻമാരുടെ ഫേയ്‌സ് മാസ്‌കുകളാണെന്നു മാത്രം. ഒരേ ഹൈറ്റും വണ്ണവുമുള്ളവരെ കണ്ടെത്തുവാൻ ഏറെ ശ്രമപ്പെട്ടുവെന്നാണ് ഇവന്റ് മാനേജ്‌മെന്റ്‌കാർ പറയുന്നത്. സാമാന്യം നല്ലൊരു തുക എനിക്കു ചിലവാണ് ആ വകയിൽ. എന്നാലും നന്നായിട്ടില്ലേ.?"

"ഷുവർ സാർ.. വാട്ടെ റിസംബ്ലൻസ്. "

ചേതന ആവേശത്തോടെയാണ് പറഞ്ഞത്.  ഉത്സാഹത്തോടെ ഓടി നടന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന വർമ്മ സാറിനെയും സപ്നാ ദീദിയെയും ഞാന്‍
അത്ഭുതത്തോടെ നോക്കിനിന്നു. ചേതനയെപ്പോലുള്ള റിബലുകൾ വളരെ ആദരവോടെയും. വർമ്മ സാറിന്റെ പ്രതികാരം അവർ ശരിക്കും ആസ്വദിക്കുകയാണ്. അവൾ വളരെ ഉത്സാഹത്തിലുമാണ്. ഡമ്മികളാണെങ്കിലും കോസ്റ്റിയൂംസ്‌, ഓർണമെന്റ്‌സ്, ഹെയർസ്‌റ്റൈലിംഗ് അങ്ങനെ പലതിലുമാണ് കണ്ണുകൾ.

രോഹിത്തിന്റേയും എഡ്രീനയുടേയും ഡമ്മികൾ മനോഹരമായി പുഞ്ചിരിച്ചു. ഊഷ്മളതയോടെ കൈകൾ പിടിച്ചുകുലുക്കി. സമ്മാനങ്ങളും ആശീർവാദങ്ങളും ഏറ്റുവാങ്ങി. രോഹിതിന്റെ അമ്മാവൻ വർമ്മ സാറിനെ
അഭിനന്ദിച്ചു.

"വളരെ നന്നായി. എല്ലാം.. രോഹിത്തിന് വീഡിയോ അയച്ചുകൊടുക്കണം. വിവാഹം ഞങ്ങൾ എത്രമാത്രം ആസ്വദിച്ചുവെന്ന് അവരും അറിയട്ടെ. "

രുചികരമായ ഭക്ഷണവും ലഹരിപാനീയങ്ങളും വേദിയെ സജീവമാക്കി. പാട്ടും നൃത്തവും. ഡമ്മികളോടൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസു ചെയ്യാൻ അതിഥികൾ തിരക്കുകൂട്ടി. വധൂവരൻമാർ അതിഥികളോടൊപ്പം ചുവടുവെച്ചു. പാർട്ടിക്കുശേഷം തിരിച്ചുപോകുംനേരം ഡമ്മികൾ സപ്നാ ദീദിയുടെ കാൽതൊട്ടുവന്ദിച്ചു. ദീദിയുടെ കണ്ണുകൾ  നിറയുന്നുണ്ടായിരുന്നു. ഏറെ അതിശയിപ്പിച്ചത് വധുവിന്റെ കണ്ണുകളാണ്. അവളുടെ കണ്ണുകളും നിറഞ്ഞുതുളുമ്പിയിരുന്നു. ശരിക്കും ഒരു പ്രൊഫഷണൽ തന്നെ.

ദിവസങ്ങൾക്കു ശേഷം വര്‍മ്മ സാറിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പിൽ ഒരു വീഡിയോ കാണിച്ചുതന്നു. കാലിഫോർണിയയിൽ നടന്ന രോഹിത്തിന്റേയും എഡ്രീനയുടേയും ഒറിജിനൽ വിവാഹം. ഞങ്ങൾ അത് വീക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, വീട്ടുജോലിക്കാരൻ ചായ കൊണ്ടുവന്നു. അയാൾക്കുകൂടി കാണാൻ കഴിയുന്ന വിധത്തിൽ വർമ്മ സാർ സ്‌ക്രീൻ അഡ്ജസ്റ്റ് ചെയ്തു.

"നോക്കൂ നന്ദലാൽ. നമ്മുടെ രോഹിത്തിന്റെ വിവാഹം.. എങ്ങിനെയുണ്ട്.?"

പടിഞ്ഞാറിന്റെ അന്തസ്സാർന്ന ഔപചാരികതകൾക്കിടയിൽ, കോട്ടും സ്യൂട്ടുമിട്ട രോഹിത്തും, ചിത്രതുന്നലുകളോടുകൂടിയ, നീണ്ടു വെളുത്ത വെഡ്ഢിംഗ്‌ ഗൗണണിഞ്ഞ, സ്വർണ്ണത്തലമുടിയുള്ള എഡ്രീനയെന്ന  വധുവും. നരച്ചുതുടങ്ങിയ കൺപീലികൾക്കിടയിലൂടെ, സ്‌ക്രീനിലേയ്ക്ക ചുഴിഞ്ഞുനോക്കി നന്ദലാൽ കൗതുകത്തോടെ ചോദിച്ചു.

"സാർ... അവിടെയും... പാവകളെ വെച്ചാണോ വിവാഹം നടത്തിയത്... ?"

36 അഭിപ്രായങ്ങൾ:

  1. സുധീർ ഭായ്,
    കഥ വായിച്ചു. ഇടയ്ക്കു ചെറിയ ഇടവേള എടുക്കുന്നു എന്നിടക്കൊന്നു സൂചിപ്പിച്ചിരുന്നതിനാൽ ഞാൻ ഭായിയുടെ ബ്ലോഗിലെ ഒരു കഥ വന്നതൊന്നും അറിഞ്ഞില്ല.
    ഈ കഥ ഇഷ്ടമായി. വളരെ വ്യത്യസ്തതയുള്ള കഥ. ഇന്നത്തെ പല ആഘോഷങ്ങളും ഇങ്ങനെയൊക്കെത്തന്നെയല്ലേ. എല്ലാം
    ഇവന്റ് മാനേജ്മെന്റിനെ ഏൽപ്പിച്ചുകഴിഞ്ഞാൽ പകുതി ഭാരം ഒഴിഞ്ഞു എല്ലാത്തിനും പിറകിൽ പണം എന്ന ഒന്നുണ്ടെങ്കിൽ പിന്നെ കാര്യം ഈസി. ഈ വെഡിങ് ഫങ്ക്ഷൻ ഇത്തിരി വ്യത്യസ്തവും, കൗതുകവുമായി. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  2. വളരെക്കാലത്തിനു ശേഷം പുതുമയുള്ള ഒരു വിഷയം വായനക്കാരെ ചിന്തിപ്പിക്കാന്‍ പാകത്തില്‍...ആശംസകള്‍..
    പിന്നെ വീടുപണിയുടെ കാര്യങ്ങള്‍ ഒക്കെ എന്തായി..?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനയ്ക്ക് നന്ദി. സന്തോഷം. വീട് പണിയെല്ലാം ഒരുവിധത്തിൽ ഒപ്പിച്ചു.

      ഇല്ലാതാക്കൂ
  3. വളരെക്കാലത്തിനു ശേഷം സുധീറേട്ടന്റെ നല്ലൊരു കഥ.


    ഇന്നത്തെ
    കാലഘട്ടത്തിനു
    ചേരുന്ന
    വിധം .

    ക്ലൈമാക്സ്‌
    കലക്കനായിട്ടുണ്ട്‌!!!!!!!!!
    . .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുധീ... വളരെ സന്തോഷംട്ടോ.. താങ്കളുടെ "ഗർഭശ്രീ" പോസ്റ്റ് ഞാൻ വായിച്ചിരുന്നൂട്ടോ.. അഭിനന്ദനങ്ങൾ.... ഫോണിലായതിനാൽ കമന്റിടാൻ പറ്റിയില്ല.

      ഇല്ലാതാക്കൂ
  4. കഥ നന്നായി. ങാ അത് പിന്നെ പറയാം.ആറേഴു മാസമായി സുധീറിനെ കണ്ടിട്ട്. എന്തായി വീട് പണി? എല്ലാം പൂർത്തീകരിച്ചു എന്ന് കരുതുന്നു. ആശംസകൾ.

    അവിടെ ഡമ്മി കല്യാണത്തിന് വന്നവരുടെ അഭിപ്രായം കുറച്ചു കൂടി കഥയിൽ വേണ്ടിയിരുന്നു. അവരിൽ പലരും തമ്മിൽ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ. അപ്പോൾ അതിനൊരു പ്രാധാന്യം കിട്ടിയേനെ. നന്ദലാലിന്റെ ചോദ്യം... അതിൽ എല്ലാം ഉൾപ്പെട്ടിട്ടുണ്ട്.

    രംഗത്ത് ഇറങ്ങിയല്ലോ അല്ലേ. വരട്ടെ ഇനിയും രചനകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബിപിൻ സാർ.. വീട് ഒപ്പിച്ചു. രംഗത്ത് ഇറങ്ങിയെന്ന് പറയാറായിട്ടില്ല. ഇടയ്ക്കൊക്കെ വരും എന്ന് മാത്രം. ബ്രോഡ് ബാൻഡ് കണക്ഷനൊന്നും ഇപ്പോഴില്ല. നെറ്റ്സെറ്ററിലാണ്.. വളരെ സ്ലോ ആണ്. വാനയ്ക്ക് നന്ദീട്ടോ.

      ഇല്ലാതാക്കൂ
  5. കഥ ഇഷ്ടപ്പെട്ടു .(പുര പണി ഒക്കെ കഴിഞ്ഞു കേറിക്കൂടി എന്നു കരുതുന്നു )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം... നന്ദി... വേട്ടത്താൻജി.. പുരപണി ഒപ്പിച്ചു. കേറിക്കൂടി. കൂടെ കുറേ കടങ്ങളും.

      ഇല്ലാതാക്കൂ
  6. നിഷ്കളങ്കനായ നന്ദലാലിന്റെ ചോദ്യം... അതിൽ എത്രയോ മാ‍നങ്ങൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി വിനുവേട്ടാ.. കാസ്പർ ഷൂൾസുമായി കസറുകയാണല്ലേ... വായിച്ച് തുടങ്ങുവാൻ പറ്റിയില്ല. സമയമുള്ളപ്പോൾ നെറ്റില്ല. നെറ്റുള്ളപ്പോൾ സമയവും.

      ഇല്ലാതാക്കൂ
  7. മറുപടികൾ
    1. പപ്പൻ സാർ... വളരെ നന്ദി വായനയ്ക്കും കമന്റിനും.

      ഇല്ലാതാക്കൂ

  8. സുധീർ ഭായ്.. എപ്പോഴത്തെയും പതിവ് പോലെ , ഒരു ക്ലാസ്സ് കഥയുമായി , ഭായിയുടെ തകർപ്പൻ തിരിച്ചു വരവ് ... കഥയ്ക്കും പുതിയ വീടിനും , എന്റെ എല്ലാ ആശംസകളും നന്മകളും നേരുന്നു...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആസ്വാദനത്തിനും ആശംസകൾക്കും വളരെ നന്ദി ഷഹീം ഭായ്.

      ഇല്ലാതാക്കൂ
  9. നല്ലൊരു കഥ. വിഷയത്തിലെ പുതുമ വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍.
    ഇനിയിപ്പോ ഇതിന്‍റെ ആപ്ലിക്കെഷന്‍ പലയിടത്തും തുടങ്ങുമായിരിക്കും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. റോസിലീജി... വളരെ നന്ദി ഈ വരവിനും വായനയ്ക്കും പ്രോത്സാഹനത്തിനും.

      ഇല്ലാതാക്കൂ
  10. പുതുമയുള്ള വിഷയത്തിലൂടെ ഇവന്റ് മാനേജ്മെന്റിനെ അവതരിപ്പിച്ചത് ഇഷ്ടമായി സുധീർ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹായ് കുഞ്ഞേച്ചി... വിഷയത്തിലെ പുതുമ ഇഷ്ടപ്പെട്ടുവെന്നറിയുന്നതിൽ വളരെ സന്തോഷം. വരവിനും വായനയ്ക്കും ഒത്തിരി നന്ദീട്ടോ.

      ഇല്ലാതാക്കൂ
  11. ഹ ഹ ഹ

    ഇങ്ങനൊരു ക്ലൈമാക്സ്‌ തീരെപ്രതീക്ഷിച്ചില്ല. കലക്കി.

    മറുപടിഇല്ലാതാക്കൂ
  12. തിരിച്ചു വരവ് ഗംഭീരമാക്കി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഷഹീദ് ഭായ്... വായനയ്ക്കും നല്ല വാക്കുകൾക്കും വളരെ നന്ദി.

      ഇല്ലാതാക്കൂ
  13. കാണാന്‍ വൈകി....
    എന്താലേ...
    നന്നായിട്ടുണ്ട് കഥ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വരവറിയിച്ചതില്‍ സന്തോഷം നന്ദി തങ്കപ്പന്‍ സാര്‍.

      ഇല്ലാതാക്കൂ
  14. കഥ ആദ്യമേ വായിച്ചിരുന്നു ...
    പുതുമയിൽ ചാലിച്ച് മലയാള കഥാ ലോകത്തിന്
    സമ്മാനിച്ചിരിക്കുന്ന വിലപ്പെട്ട ഒരു കഥ തന്നെയാണിത്
    അഭിനന്ദനങ്ങൾ ...കേട്ടോ സുധീർ ഭായ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ലണ്ടനിലെ ഓണമൊക്കെ എങ്ങിനെയുണ്ടായിരുന്നു ? മഹാബലിയുടെ വേഷമൊക്കെ കെട്ടിയാടി തിമര്‍ക്കുകയായിരുന്നു അല്ലേ... മുരളിചേട്ടാ.

      ഇല്ലാതാക്കൂ
  15. നല്ല കഥ ..പാവകൾക്ക് മാത്രമേ ഇന്ന് വിലയുള്ളൂ ...ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ... എല്ലാവർക്കും പാവകളെയാണ് ഇഷ്ടം. സ്വയം പാവകളാകുവാനുമാണ് ഇഷ്ടം. വായനയ്ക്കും ആസ്വാദനകുറിപ്പിനും വളരെ നന്ദി പുനലൂരാൻ ജി.

      ഇല്ലാതാക്കൂ
  16. എഴുത്തിലേക്ക് തിരിച്ചെത്തി അല്ലെ? വീടുപണിയുടെ തിരക്കുകൾ കഴിഞ്ഞുവോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വീടുപണി ഒരുവിധം ഒപ്പിച്ചു. വളരെ നന്ദി ടീച്ചർ.

      ഇല്ലാതാക്കൂ